Ram's Rehab
+91 9633297828 puthenchira - Thrissur

Auther :

Date : 03-10-2024

Category : General

ഞരമ്പ്

image of ഞരമ്പ്


ഒരാൾ അവരുടെ വേദനയെക്കുറിച്ച് നമ്മളോട് സംസാരിക്കുമ്പോൾ ഏറ്റവും കൂടുതൽ ആവർത്തിച്ചു പറയുന്ന ഒരു വാക്കാണ്    ' ഞരമ്പ്'.

ഞരമ്പ് തെറ്റി

ഞരമ്പ് വലിഞ്ഞു

ഞരമ്പ് കുടുങ്ങി

അങ്ങനെ പല വട്ടം ഈ വാക്കിന് നമ്മൾ ഉപയോഗിക്കാറുണ്ട്.

ശരിക്കും നമ്മൾ എന്തിനെക്കുറിച്ചാണ് ഈ പറയുന്നത്?.

എന്താണ് ഞരമ്പ് ?

നമുക്ക് തുടങ്ങാം

പണ്ട്, നൂറ്റാണ്ടുകൾക്ക് മുമ്പ് മനുഷ്യൻറെ ശരീരത്തെക്കുറിച്ച് കാര്യമായ ധാരണകൾ ഒന്നില്ലാത ഒരു കാലഘട്ടത്തിൽ, ശരീരത്തിൽ കാണുന്ന നാരു പോലെ തോന്നുന്ന, ഒരു വള്ളിപോലെ തോന്നുന്ന എല്ലാ ഘടനകളെയും  ഞരമ്പ് എന്നാണ് വിളിച്ചിരുന്നത്. ഞരമ്പ് എന്ന വാക്കിന് ഒരു കൃത്യമായ നിർവചനം ഇല്ല.  അതുകൊണ്ടുതന്നെ, ഈ വാക്കുകൾ കേൾക്കുമ്പോൾ പലരുടെയും മനസ്സിൽ വ്യത്യസ്തമായ  ചിത്രങ്ങളാണ് കടന്നു വരാറുള്ളത്.

                              ചിലർ വിശ്വസിക്കുന്നത് രക്തം വഹിക്കുന്ന രക്തക്കുഴലാണ് ഞരമ്പ് എന്നാണ്.

                               മറ്റു ചിലർ വിശ്വസിക്കുന്നത് ആവേഗങ്ങൾ കൊണ്ടുവന്ന നാഡികളാണ് ഞരമ്പ് .

                               ചിലർക്ക് പേശികളെ എല്ലുമായി യോജിക്കുന്നു വള്ളികളാണ് ഞരമ്പ്.  

              ഒരർത്ഥത്തിൽ ഈ മൂന്നു ചിത്രങ്ങളും ഞരമ്പാണ്. കാരണം ഈ മൂന്നു ചിത്രങ്ങളും ശരീരത്തിൽ നാര് പോലെ കാണപ്പെടുന്ന ഘടനകളാണ്. മറ്റൊരാർത്ഥത്തിൽ ഞരമ്പ് എന്ന വാക്ക് ഒരു കാലഘട്ടത്തിൻറെ അറിവില്ലായ്മയെ സൂചിപ്പിക്കുന്ന ഒരു വാക്കാണ്. കാരണം വ്യത്യസ്ത ജോലികൾ ചെയ്യുന്ന വ്യത്യസ്ത ഘടകങ്ങൾ ഒരൊറ്റപേരിൽ അറിയപ്പെടുമ്പോൾ ചികിത്സ തേടുന്നവർക്ക് മാത്രമല്ല ചികിത്സിക്കുന്നവർക്കും ഒരുപോലെ കൺഫ്യൂസിംഗ് ആണ്. ചികിത്സകറ് പലപ്പോഴും ഞരമ്പ് എന്ന വാക്ക് ഉപയോഗിക്കുന്നത് ശരീരത്തിലെ നാഡികളെ സൂചിപ്പിക്കാൻ വേണ്ടിയാണ്, Brain നിന്ന് ആവേഗങ്ങൾ കൊണ്ടുവന്ന നാഡികളെ സൂചിപ്പിക്കാൻ.

                 പക്ഷേ ചികിത്സ തേടുന്നവരുടെ മനസ്സിലേക്ക് ഞരമ്പ് എന്ന വാക്ക് ഉപയോഗിക്കുമ്പോൾ വരുന്നത് രക്തക്കുഴലുകളുടെ ചിത്രമാണ്. ഈയൊരു കമ്മ്യൂണിക്കേഷൻ മിസ്റ്റേക്ക് പലപ്പോഴും നമ്മുടെ പ്രശ്നങ്ങളെ കുറിച്ചുള്ള ഒരു Unrealistic image നമ്മുടെ മനസ്സിലെ ഉണ്ടാകാറുണ്ട്. ഇത് പലപ്പോഴും നമ്മുടെ മനസ്സിൽ അനാവശ്യ  പേടികളും സൃഷ്ടിക്കാറുണ്ട്. ഈ പേടി കാരണം നമ്മൾ ഒരുപാട് അനാവശ്യ ചികിത്സകളും ചെയ്യാറുണ്ട്.  

                         എന്തൊക്കെ പറഞ്ഞാലും സാധാരണക്കാരുടെ ഇടയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് വാക്കാണ് ഞരമ്പ്. ചികിത്സകർക്ക് സീര , ധമനി , നാഡി , ടെൻഡൻ എന്നീ വാക്കുകൾ ഉപയോഗിച്ച് നമ്മുടെ പ്രശ്നങ്ങളെ കുറിച്ച് പറയുന്നതിന്  പകരം ഒറ്റവാക്കിൽ അവസാനിപ്പിക്കാൻ പറ്റുന്ന ഒരു വാക്ക് "ഞരമ്പ്". കാരണം ആ വാക്കിൽ ശരീരത്തിലെ എല്ലാ വള്ളികളും പെടും..

                         Ok, നമുക്ക് തന്ന Conclude ചെയ്യാം ശരീരത്തിൽ കാണുന്ന നാരു പോലെ തോന്നുന്ന ഘടനകളാണ് ഞരമ്പ്. നമ്മുടെ ശരീരത്തിൽ ഒന്നിലധികം നാരു പോലുള്ള ഘടനകൾ ഉണ്ട്. രക്തം വഹിക്കുന്ന ഞരമ്പുകളെ സിരകളും ധമനികളും എന്നാണ് വിളിക്കുക. ആവേഗങ്ങൾ കൊണ്ടു പോകുന്ന ഞരമ്പുകളെ നാഡികൾ എന്നാണ് പറയ. പേശികളെ എല്ലുമാ യോജിപ്പിക്കുന്ന ഞരമ്പുകളെന്നാണ് tendon എന്നാണ് വിളിക്കുക. അങ്ങനെ നമ്മുടെ ശരീരത്തിൽ കാണുന്ന എല്ലാ വള്ളികളും ഞരമ്പാണ്.